യങ് ഐഡിയ കോൺക്ലേവിന് ടി കെ എം വേദിയൊരുക്കും.


കൊല്ലം:കോളേജ് വിദ്യാർത്ഥികളുടെ ആശയങ്ങൾ അവതരിപ്പിക്കുന്ന 'യങ് ഐഡിയ കോൺക്ലേവ്' കൊല്ലം എഡിഷന് ടി കെ എം എഞ്ചിനീയറിംഗ് കോളേജിൽ വേദിയൊരുങ്ങും.കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചു ഇവാ എക്‌സ്‌ (ഇന്നൊവേഷൻസ്‌ എക്സ്പഡിഷൻ) സംഘടിപ്പിക്കുന്ന പരിപാടി ഡിസംബർ 11ന് രാവിലെ 8 ന് ആരംഭിക്കും. കേരളത്തിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഐഡിയ പിച്ചിങ് മത്സരങ്ങളും ന്യൂ ഇന്നൊവേഷൻസ് & ഓപ്പർച്ചുനിറ്റീസ് എന്ന വിഷയത്തിൽ, സ്റ്റാർട്ടപ്പുകൾ, സംരംഭകർ, അക്കാഡമിഷൻസ് തുടങ്ങി വ്യത്യസ്ത പ്രൊഫഷണലുകളുമായി വിദ്യാർത്ഥികളുടെ ആശയ വിനിമയവും നടക്കും. ആശയ വിനിമയം രാവിലെ 9.30ന് കൊല്ലം സബ് കളക്ടർ മുകുന്ദ് താക്കൂർ ഐ എ എസ്‌ ഉദ്ഘാടനം ചെയ്യും. കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് പി അംബിക അധ്യക്ഷത വഹിക്കും.ഇവാ എക്‌സ്‌ ഫൗണ്ടർ എം. നൗഷാദ് അലി സ്വാഗതം പറയും. ഡോ. അച്ചുത് ശങ്കർ എസ് നായർ,ടി ഒ സുരേഷ് കുമാർ, അശോക് പഞ്ഞിക്കാരൻ,ഡോ. ടി എ ഷാഹുൽ ഹമീദ്, ഡോ.ബിജു കെ, എബ്രഹാം വർഗീസ്, സോണിയ മോഹൻദാസ്, ആദർശ് ആർ എസ്, വർഷ, വിസ്മയ, വൃന്ദ, ഡോ.സാദിക്ക് എ, ഷെഹാറുദീൻ എ, ഡോ.ജോൺസൺ, ജയലക്ഷ്മി കെ എസ് തുടങ്ങിയവർ പങ്കെടുക്കും.